1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malayalee Nurse Found dead in Mecca

ഭര്‍ത്താവിനെ വീഡിയോകോള്‍ ചെയ്ത് യുവതി ആത്മഹത്യ ചെയ്തു; സ്ത്രീധന പീഡനമെന്ന് ആരോപണം

Suicide
മക്കയില്‍ മലയാളി നഴ്‌സ് ജീവനൊടുക്കിയത് സ്ത്രീധന പീഡനത്തെ തുടര്‍ന്നെന്ന് പരാതി. അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയെ കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു. ഭര്‍ത്താവ് സമീറിനെ വീഡിയോ കോള്‍ ചെയ്ത ശേഷമാണ് മുഹ്‌സിന ആത്മഹത്യ ചെയ്തതെന്നും യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു. മുഹ്‌സിനയുടെ ഭര്‍ത്താവ് സമീര്‍ റിയാദിലാണ്. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഭര്‍ത്താവിനെതിരെ യുവതിയുടെ കുടുംബം പുനലൂര്‍ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'എന്നാ പിന്നെ അനുഭവിച്ചോ...' ഭര്‍തൃപീഡനം അറിയിക്കാന്‍ വിളിച്ച യുവതിയോട് വനിത കമ്മിഷന്‍ അധ്യക്ഷയുടെ മറുപടി, വിവാദം