രേണുക വേണു|
Last Updated:
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (08:32 IST)
ചരിത്രത്തില്‍ നാലാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത്. 2018 ലെ പ്രളയ സമയത്താണ് ഇതിനു മുന്‍പ് ഇടുക്കി ഡാം തുറന്നിട്ടുള്ളത്. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാകും ഉയര്‍ത്തുക. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും.
2018 ഓഗസ്റ്റ് ഒന്‍പതിനായിരുന്നു അവസാനമായി ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. 26 വര്‍ഷത്തിനുശേഷം അന്ന് അണക്കെട്ട് തുറന്നപ്പോള്‍ അഞ്ചുഷട്ടറുകളും ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടിവന്നു. ഇടുക്കി, എറണാകുളം ജില്ലകളിലായി പെരിയാറിന്റെ ഇരുകരകളിലുമുള്ള നാടുകളെല്ലാം ദുരിതത്തിലായി. നേരത്തെ 1981 ലും 1992 ലും ഡാം തുറന്നിട്ടുണ്ട്.