ഇടുക്കി അണക്കെട്ടില്‍ രാവിലെ 10.55 ന് സൈറണ്‍ മുഴക്കും; മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ ഡാം ഷട്ടര്‍ തുറക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (08:14 IST)
ഇടുക്കി അണക്കെട്ടില്‍ രാവിലെ 10.55 ന് സൈറണ്‍ മുഴക്കും. മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലാണ് ഡാം ഷട്ടര്‍ തുറക്കുന്നത്. ആദ്യം തുറക്കുന്നത് മൂന്നാമത്തെ ഷട്ടറാണ്. പിന്നാലെ അഞ്ചുമിനിറ്റിനു ശേഷം രണ്ടാമത്തെ ഷട്ടറും തുറക്കും. പിന്നാലെ നാലാമത്തെ ഷട്ടറും ഉയര്‍ത്തും. അതേസമയം ഇടമലയാര്‍ ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേ 50 സെന്റീമീറ്ററായിരുന്നു ഉയര്‍ത്തിയിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :