ശ്രീനു എസ്|
Last Updated:
വെള്ളി, 30 ജൂലൈ 2021 (09:09 IST)
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്. നിലവില്‍ 2371 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് 2372 അടിയിലെത്തിയാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. ഇത് 2380.50 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ജില്ലാകളക്ടറുടെ അനുമതിയോടെ വെള്ളം തുറന്ന് വിടണം.
സംഭരണ ശേഷിയുടെ 65 ശതമാനം ജലം ഇപ്പോള്‍ ഡാമിലുണ്ട്. ജലനിരപ്പ് ഒരടി വര്‍ധിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. അതേസമയം മുല്ലപ്പെരിയാന്‍ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയില്‍ തുടരുകയാണ്.