ലണ്ടനില്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യരില്‍ പ്രയോഗിച്ചു തുടങ്ങി; ലോകത്താകെ നടക്കുന്നത് 120 ഓളം വാക്‌സിന്‍ പരീക്ഷണങ്ങള്‍

ശ്രീനു എസ്| Last Updated: വ്യാഴം, 25 ജൂണ്‍ 2020 (14:26 IST)
ലണ്ടനില്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യരില്‍ പ്രയോഗിച്ചു തുടങ്ങി. ലണ്ടന്‍ ഇംപീരിയല്‍ കോളജില്‍ പ്രൊഫ.റോബിന്‍ ഷട്ടോക്കിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയത്. വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് നൂറുകണക്കിന് ആളുകള്‍ എത്തിയിട്ടുണ്ട്. മൃഗങ്ങളില്‍ വാക്‌സിന്‍ പരീക്ഷിച്ചത് വിജയമായിരുന്നു.

ലോകത്താകെ 120തോളം വാക്‌സിന്‍പരീക്ഷണങ്ങളാണ് നടക്കുന്നത്. അതിനിടെ നൈജീരിയ കൊവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തിയതായുള്ള വാര്‍ത്തകളും വരുന്നുണ്ട്. ദി ഗാര്‍ഡിയന്‍ നൈജീരിയ അടക്കമുള്ള ആഫ്രിക്കന്‍ മാധ്യമങ്ങളിലാണ് വാര്‍ത്ത വരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :