രേണുക വേണു|
Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (09:12 IST)
ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്. ഇടമലയാര്‍ അണക്കെട്ടിന്റെ പരമാവധി ജലവിതാനനിരപ്പ് (FRL) 169 മീറ്റര്‍ ആണ്. ഇപ്പോഴത്തെ ജലനിരപ്പ് +165.30 മീറ്റര്‍ ആണ്. റൂള്‍ കര്‍വ് പ്രകാരം ജലസംഭരണിയുടെ ഉയര്‍ന്ന ജല വിതാനം (Upper Rule Level)166.80 മീറ്റര്‍ ആണ്. മഴയും നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ അധികജലം താഴേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി, ആദ്യഘട്ട മുന്നറിയിപ്പ് എന്ന നിലയിലാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ജലനിരപ്പ് ഇനിയും ഉയരുന്നതിനു അനുസരിച്ച് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷമായിരിക്കും ഡാം തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കുക.