സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി, നാലു ജില്ലകളിൽ കളക്‌ടർ‌മാർ മാറും, അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടർ

അഭിറാം മനോഹർ| Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (19:13 IST)
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കളക്ടർമാരെ മാറ്റി കൊണ്ടാണ് ഉത്തരവ്. കണ്ണൂർ കളക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറായും മലപ്പുറം ഗോപാലകൃഷ്ണൻ എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടറായും വയനാട് ജില്ലാ കളക്ടർ അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറായും കളക്ടർ അബ്ദുൾ നാസറിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറായും ചുമതലയേൽക്കും.

കണ്ണൂരിൽ എസ് എസ് ചന്ദ്രശേഖർ ആണ് പുതിയ കളക്‌ടർ. മലപ്പുറത്ത് വി ആർ പ്രേംകുമാറും
എ ഗീത വയനാട് ജില്ലാ കളക്ടറായും അപ് സാന പർവീൻ കൊല്ലം കളക്ടറായും ചുമതലയേൽക്കും. ടി വി പട്ടിക വർഗ വകുപ്പ് ഡയറക്ടറാകും. എൻട്രൻസ് കമ്മീഷണറുടെ അധിക ചുമതലയും അനുപമയ്ക്കുണ്ട്. മുഹമ്മദ് വൈ സഫറുള്ളയെ ജി എസ് ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. സജിത് ബാബു ദുരന്തനിവാരണ ഡയറക്ടറും, അബ്ദുള്‍ നാസറാണ് പുതിയ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ.

വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും. ലോട്ടറി വകുപ്പിന്റെ അധിക ചുമതലയും അദീലയ്ക്കുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :