അനുബന്ധ വാര്‍ത്തകള്‍
- സ്പിരിറ്റ് വില കൂടി: മദ്യവില ഉയർത്താതെ മാർഗമില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ
- ആശുപത്രി കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു
- ജീവനോടെ കുഴിച്ചിട്ട ബാലികയെ നാട്ടുകാർ രക്ഷപ്പെടുത്തി
- മലപ്പുറത്ത് കറവപശു പേവിഷ ബാധയേറ്റ് ചത്തു: ആശങ്ക
- Kerala Lottery Result, 13-07-2022: കേരള ലോട്ടറി അക്ഷയ AK 557 നറുക്കെടുപ്പ് ഫലം, ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന് !
അല്‍ഷിമേഴ്സ് രോഗിയായ ഭാര്യയെ കൊന്ന 74 കാരന് ആത്മഹത്യ ചെയ്തു
അല്‍ഷിമേഴ്സ് രോഗിയായ ഭാര്യയെ കൊന്ന 74 കാരന് ആത്മഹത്യ ചെയ്തു. വടകര തിരുവള്ളൂര്‍ മലോല്‍ കൃഷ്ണന് (74) ആണ് ഭാര്യ കരിമ്പാലക്കണ്ടി നാരായണിയെ (62) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അടുക്കള വരാന്തയില്‍ തൂങ്ങിമരിച്ചത്.
ഇരുവരും മകന്റെ കൂടെയാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മകന് ഭാര്യയ്ക്കൊപ്പം പുറത്തുപോയി തിരികെ വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കാണപ്പെട്ടത്.
കുറച്ചു നാളുകളായി നാരായണി അല്‍ഷിമേഴ്സ് രോഗം ബാധിച്ചു ചികിത്സയിലാണ്. ഇവരുടെ അസുഖത്തിലെ മനോവിഷമം ആയിരിക്കാം കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പോലീസ് നിഗമനം. വടകര പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.