അഭിറാം മനോഹർ|
Last Modified ബുധന്‍, 13 ജൂലൈ 2022 (18:23 IST)
ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിൻ്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ നിയമസഭയിൽ. മദ്യത്തിൻ്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
സ്പിരിറ്റിൻ്റെ വില കൂടിയതിനാൽ മദ്യവില കൂട്ടാതെ മറ്റ് വഴികളില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ബെവ്കോയ്ക്ക് പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും സർക്കാർ വില ഉയർത്തുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.