ഒരുമിച്ച് അലക്കാന്‍ ശ്രദ്ധിക്കുക; കറന്റ് ബില്‍ ലാഭിക്കാം, വാഷിങ് മെഷീനും നല്ലത്

പരമാവധി ശേഷിയില്‍ ഉപയോഗിക്കുമ്പോള്‍ മികച്ച ഊര്‍ജക്ഷമതയും കാര്യക്ഷമതയും ലഭിക്കുന്നു

രേണുക വേണു| Last Modified ചൊവ്വ, 14 മെയ് 2024 (11:24 IST)

വാഷിങ് മെഷീന്‍ ഇല്ലാത്ത വീടുകള്‍ വളരെ കുറവാണ് ഇന്ന്. വൈദ്യുതി ബില്‍ ഉയരാനുള്ള പ്രധാന കാരണമാണ് അശ്രദ്ധയോടെ വാഷിങ് മെഷീന്‍ ഉപയോഗിക്കുന്നത്. ദിവസത്തില്‍ പല തവണ വാഷിങ് മെഷീന്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. വസ്ത്രങ്ങള്‍ ഒരുമിച്ച് വാഷ് ചെയ്യുന്നതാണ് നല്ലത്. അതായത് വാഷിങ് മെഷീന്റെ പരമാവധി ശേഷി ഉപയോഗിക്കുക. ഒരുമിച്ച് അലക്കിയാല്‍ വൈദ്യുതി ലാഭിക്കാം. പരമാവധി ശേഷിയില്‍ ഉപയോഗിക്കുമ്പോള്‍ മികച്ച ഊര്‍ജക്ഷമതയും കാര്യക്ഷമതയും ലഭിക്കുന്നു. കറന്റ് ബില്‍ ലാഭിക്കുന്നതിനൊപ്പം വാഷിങ് മെഷീന് തകരാറുകള്‍ കുറയാനും ഇത് സഹായിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :