1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Honeytrap Cheranallur Kochi

ഹണിട്രാപ്പ്: കൊച്ചിയില്‍ യുവതിയും യുവാവും അറസ്റ്റില്‍

Honeytrap
കൊച്ചി: ഹണിട്രാപ്പിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വര്‍ധിക്കുന്നു എന്നതിന് തെളിവെന്നോണം കൊച്ചിയില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ യുവതിയും യുവാവും പിടിയിലായി. കൊല്ലം സ്വദേശിനി റിസ്വാന (24), കുന്നുംപുറം സ്വദേശി അല്‍ത്താഫ് (21) എന്നിവരാണ് കൊച്ചി ചേരാനല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
 
സമൂഹ മാധ്യമത്തിലൂടെ പത്തൊമ്പതു കാരനെ പ്രണയം നടിച്ചു വീട്ടിലെത്തിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.പത്തൊമ്പതുകാരനെ വാടക വീട്ടില്‍ വിളിച്ചു വരുത്തി നഗ്‌നനാക്കി ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തി  മൊബൈല്‍ ഫോണ്‍, സ്വര്‍ണ്ണമാല എന്നിവ  തട്ടിയെടുത്തു.
 
എന്നാല്‍ ഇവരില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്‌റ്  ചെയ്തത്.എറണാകുളം എ സി പി ലാല്ജിയുടെ നിര്‍ദ്ദേശത്തിലാണ് ചേരാനല്ലൂര്‍ പോലീസ് ഇവരെ  പിടികൂടിയത്.അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.  
അടുത്ത ലേഖനം
കരിപ്പൂരില്‍ 35 ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട