1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Honey Trap case in Pathanamthitta

പീഡനം ഫോണിൽ പകർത്തി ആസ്വദിക്കും, ജയേഷിന് ആവേശം, യുവാവ് കരയുന്നത് കാണുമ്പോൾ രശ്മിക്ക് ഉന്മാദം; അതിക്രൂരമെന്ന് പോലീസ്

മർദ്ദനത്തിനിരയായ യുവാവ് നൽകിയ പരാതിയിലാണ് യുവ ദമ്പതികളെ അറസ്റ്റ് ചെയ്തത്.

Honey Trap
പത്തനംതിട്ട: യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ക്രൂരമായ പീഡനമാണ് യുവാക്കൾ നേരിട്ടത്. യുവാക്കളെ കെട്ടിത്തൂക്കിയിട്ട് മർദ്ദിക്കുകയും നഖത്തിനടിയിൽ മൊട്ടുസൂചി കുത്തിയിറക്കി വേദനിപ്പിക്കുകയും ചെയ്യുകയായിരുന്നു. മർദ്ദനത്തിനിരയായ യുവാവ് നൽകിയ പരാതിയിലാണ് യുവ ദമ്പതികളെ അറസ്റ്റ് ചെയ്തത്. 
 
സംഭവത്തിൽ ചരൽക്കുന്ന് സ്വദേശികളാ ജയേഷ്, ഭാര്യ രശ്മി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവ് തന്നെ ആക്രമിക്കുമ്പോൾ രശ്മി അത് മൊബൈലിൽ പകർത്തി ആസ്വദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പണം തട്ടാനുള്ള ശ്രമങ്ങൾക്ക് പുറമെ ആഭിചാരപ്രവർത്തനങ്ങളും ആ വീട്ടിൽ നടക്കാറുണ്ടായിരുന്നുവെന്ന് റാന്നി സ്വദേശിയായ പരാതിക്കാരൻ പറഞ്ഞു.
 
നഖത്തിനടിയിൽ മൊട്ടുസൂചി കയറ്റുമ്പോഴും മർദ്ദിക്കുമ്പോഴും രക്തം കാണുമ്പോഴും സന്തോഷമായിരുന്നു ഇരുവരുടെയും മുഖത്തെന്നാണ് യുവാവ് പറയുന്നത്. തിരുവോണ ദിവസം സദ്യനൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവാവിനെ ആക്രമിച്ചത്. റാന്നി സ്വദേശിയും അറസ്റ്റിലായ ജയേഷും സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദത്തിന്റെ പേരിൽ ജയേഷ് വിളിച്ചത് പ്രകാരമാണ് യുവാവ് ഓണസദ്യ ഉണ്ണാൻ ഇവരുടെ വീട്ടിലെത്തിയത്.
 
ജയേഷിനേക്കാൾ കൂടുതൽ പീഡനപ്രവൃത്തികൾ കണ്ട് ഉന്മാദാവസ്ഥയിൽ രശ്മിയെത്തിയെന്നാണ് യുവാവ് പറയുന്നത്. കണ്ടുനിൽക്കാനാകാത്ത ദൃശ്യങ്ങളാണ് രശ്മിയുടെ ഫോണിൽ നിന്ന് കിട്ടിയതെന്നാണ് പോലീസ് പറയുന്നത്. തലയൊഴിച്ച് ശരീരത്തിന്റെ ബാക്കിയെല്ലായിടത്തും മർദ്ദിച്ച് പരിക്കേൽപ്പിച്ചു. 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ