1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Honey Trap Women Arrested

Honey Trap: ഭര്‍ത്താവിന്റെ അറിവോടെ ഹണിട്രാപ്പ്, തട്ടിയത് 60 ലക്ഷവും 61 പവനും, യുവാവിന്റെ പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍

Honey Trap: ധന്യയുടെ ഭര്‍ത്താവ് അര്‍ജുനും കേസിലെ പ്രതിയാണ്

Honey Trap, What is Honey Trap, Honey Trap Update, Honey Trap Kerala, Honey Trap Women Arrested
Dhanya Arjun - Honey Trap case

Honey Trap: ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ പരാതിക്കാരന്റെ അയല്‍വാസി അറസ്റ്റില്‍. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ അര്‍ജുന്‍ ഗോപിയുടെ ഭാര്യ ധന്യ അര്‍ജുന്‍ (37) ആണ് അറസ്റ്റിലായത്. തട്ടിപ്പിനു ഇരയായ യുവാവ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 
 
ധന്യയുടെ ഭര്‍ത്താവ് അര്‍ജുനും കേസിലെ പ്രതിയാണ്. ഭര്‍ത്താവിന്റെ അറിവോടെയാണ് ധന്യ അയല്‍വാസിയായ യുവാവിനെ ഹാണി ട്രാപ്പില്‍ പെടുത്തിയത്. അലന്‍ ജോസ് എന്ന യുവാവാണ് മറ്റൊരു പ്രതി. ഇവര്‍ രണ്ട് പേരെയും പിടികൂടിയിട്ടില്ല. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണു ധന്യയെ അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയാണെന്ന പരിഗണനയില്‍ കോടതി പ്രതിയെ ജാമ്യത്തില്‍ വിട്ടു.
 
2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവിലായിരുന്നു സംഭവം. പ്രതിയുടെ വീടിനടുത്തു വാടകയ്ക്കു താമസിച്ചിരുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം ഇയാള്‍ക്കൊപ്പം നഗ്‌നചിത്രങ്ങള്‍ എടുത്തെന്നും ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. 
അടുത്ത ലേഖനം
Nilambur Byelection 2025: പി.വി.അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ തലവേദനയാകും; തോല്‍ക്കാനും സാധ്യതയെന്ന് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക