Rahul Mankoottathil: നിയമസഭാ സമ്മേളത്തിന് രാഹുൽ എത്തുമോ? കോൺഗ്രസ് സംരക്ഷണ കവചമൊരുക്കുമോ?

Rahul Mamkootathil allegations resign, Rahul Mamkootathil, Rahul Mamkootathil resigns, Rahul Mamkootathil Case, രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി
Rahul Mamkootathil
നിഹാരിക കെ.എസ്| Last Modified ഞായര്‍, 14 സെപ്‌റ്റംബര്‍ 2025 (08:58 IST)
തിരുവനന്തപുരം: വിവാദങ്ങൾ കത്തിനിൽക്കെ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. ലൈം​ഗിക ആരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുമോ എന്നതാണ് പ്രധാന ചർച്ച വിഷയം. രാഹുൽ സഭയിൽ എത്തുകയാണെങ്കിൽ എങ്ങനെയായിരിക്കും ഭരണപക്ഷത്തിൻറെ പ്രതികരണം, പ്രതിഷേധമുണ്ടായാൽ കോൺഗ്രസ് കവചമൊരുക്കുമോ? എന്ന കാര്യം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.

രാഹുൽ സഭയിൽ എത്തിയാൽ നേരത്തെ പിവി അൻവർ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം. സർക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുൽ വിവാദത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലാണ്. ഭരണപക്ഷത്ത് ആരോപണവിധേരായ മുകേഷും ശശീന്ദ്രനും ഉള്ളപ്പോൾ ഒരുപരിധിക്കപ്പുറം കടന്നാക്രമിക്കാൻ സാധ്യതയില്ല.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. എന്നാൽ രാഹുലിനോട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് പറയാൻ സാധിക്കില്ല. രാഹുൽ മാങ്കൂട്ടത്തിൽ എം എൽഎയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ മുതൽ പൊലീസ് അതിക്രമം വരെയുള്ള സംഭവങ്ങൾ നിയമസഭാ സമ്മേളനത്തിൽ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :