ഓൺലൈൻ ക്ലാസുകൾക്ക് മാർഗനിർദേശങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്, കോളേജ് സമയം മാറ്റാനും തീരുമാനം

അഭിറാം മനോഹർ| Last Modified വെള്ളി, 29 മെയ് 2020 (12:10 IST)
സംസ്ഥാനത്തെ കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്കായുള്ള മാർഗ്ഗനിർദേശങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.ജൂൺ 1 മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. അടുത്ത അധ്യയന വർഷം രാവിലെ 8:30 മുതൽ 1:30 വരെയാകും കോളേജുകളൂടെ പ്രവർത്തനസമയമെന്നും ഉന്നത വിദ്യാദ്യാസ വകുപ്പ് പറഞ്ഞു.

ജൂൺ ഒന്നാം തിയ്യതി രാവിലെ 8:30നായിരിക്കും ഓൺലൈൻ ക്ലാസുകൾ തുടങ്ങുക.ഓൺലൈൻ ക്ലാസുകൾക്കായി ഏത് സോഫ്‍റ്റ്‍വെയർ ഉപയോഗിക്കണമെന്ന് സ്ഥാപന മേധാവികൾക്ക് തീരുമാനിക്കാം. ഇതിനായി അസാപിന്റെയും ഐസിടി അക്കാദമിയുടെയും ഒറൈസിന്റെയും സാങ്കേതിക സംവിധാനങ്ങൾ സൗജന്യമായി ഉപയോഗപ്പെടുത്താം.അന്തർജില്ലാ യാത്രകൾ അനുവദനീയമാകും വരെ അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നടത്തണം.ക്ലാസ് റെക്കോർഡ് ചെയ്തും നൽകാം. വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പാക്കണം. അതേ സമയം ഉന്നതവിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ കോളജുകളുടെ പ്രവർ‍ത്തനസമയം മാറ്റുന്നതിൽ തീരുമാനമായി. നേരത്തെ പ്രവർത്തന സമയം മാറ്റുന്നതിനെതിരെ ഇടത് അധ്യാപകസംഘടനയും എസ്എഫ്ഐയും രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :