കൊച്ചി|
Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (16:58 IST)
മദ്യവില്‍പനയുടെ കണക്ക് സത്യവാങ്മൂലമായി നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ബിവറേജ്സ് കോര്‍പ്പറേഷനോടാണ് ഹൈക്കോടതി നിര്‍ദ്ദേശം. ശനിയാഴ്ചയാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്.
പുതിയ മദ്യനയം പ്രഖ്യാപിച്ചതിന് ശേഷം റെക്കോര്‍ഡ് മദ്യവില്‍പനയാണ് നടന്നതെന്ന് ബിവറേജ്സ് കോര്‍പ്പറേഷന്‍ പറഞ്ഞിരുന്നു. ഇതിനെതിരേ ടി എന്‍ പ്രതാപന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു.
ബിവറേജ്സ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ തെറ്റായ കണക്കുകളാണു സമര്‍പ്പിച്ചതെന്നും പ്രതാപന്‍ കുറ്റപ്പെടുത്തിയിരുന്നു. വെബ്സൈറ്റില്‍ ഒരു കണക്കു പ്രസിദ്ധപ്പെടുത്തിയ ശേഷം ഹൈക്കോടതിയില്‍ അതിനു വിരുദ്ധമായ കണക്കവതരിപ്പിച്ചു ബിവ്റെജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്‍റെ മദ്യനയത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു പ്രതാപന്റെ ആരോപണം.