‘സംസ്ഥാനത്ത് മദ്യവില്‍പ്പന വര്‍ധിച്ചു’

കൊച്ചി| Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (08:56 IST)
സംസ്‌ഥാനത്തെ ബിവറേജസ്‌ കോര്‍പ്പറേഷന്‍ മുഖേനയുള്ള മദ്യവില്‍പ്പന വര്‍ധിച്ചതായി സര്‍ക്കാര്‍. 418 ബാറുകള്‍ പൂട്ടിയത്‌ മദ്യവില്‍പ്പനയെ ബാധിച്ചിട്ടില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബിവറേജസ്‌ കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലും തുറന്നിരിക്കുന്ന ബാറുകളിലും വില്‍പ്പന വര്‍ധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്‌തമാക്കുന്നു. ബാര്‍ കേസുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ കണക്കുകള്‍ സമര്‍പ്പിച്ചത്.

ഓഗസ്‌റ്റ് വരെയുള്ള അഞ്ച്‌ മാസത്തെ വില്‍പ്പന കണക്കാണ്‌ സര്‍ക്കാര്‍ സമര്‍പ്പിച്ചത്‌. തുറന്നിരിക്കുന്ന ബാറുകളില്‍ മാത്രം 403.85 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. ബിവറേജസ്‌ കോര്‍പ്പറേഷനില്‍ 500 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്.

ബാറുകള്‍ പൂട്ടിയതോടെ ബിവറേജസ്‌ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പന കൂടിയെന്ന എക്‌സൈസ്‌ മന്ത്രിയുടെ പ്രസ്‌താവന ശരിവയ്‌ക്കുന്നതാണ്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്ക്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :