ന്യൂഡല്‍ഹി|
Last Updated:
വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (14:49 IST)
312 ബാറുകള്‍ ഉടന്‍ പൂട്ടില്ല. ഹൈക്കോടതി വിധിവരെ തത്സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബാറുടമകളുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
ബാറുകള്‍ അടക്കാന്‍ സമയം അനുവദിക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹൈക്കോടതി ഉത്തരവ് വന്നാല്‍ അപ്പീല്‍ നല്‍കാന്‍ സമയം വേണം.
ഈ കാലയളവിലും ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് ബാറുടമകള്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തിലാണ് ഇപ്പോള്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.
ബാര്‍ കേസില്‍ അന്തിമ തീരുമാനം ഹൈക്കോടതിയുടേത് ആയിരിക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മാസം 30 നാണ് ഹൈക്കോടതി വിധി പ്രസ്താവിക്കുന്നത്.
നിശ്ചിയച്ച സമയത്തുതന്നെ ഹൈക്കോടതി ഉത്തരവുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്റ്റേ നീട്ടി നല്‍കണമെന്ന ബാറുകളുടെ ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തു.