Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (08:12 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഇന്ന് കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. അപേക്ഷയിന്‍മേല്‍ കോടതി നാളെ വാദം കേള്‍ക്കാനാണ് സാധ്യത.
പ്രഗത്ഭരായ അഭിഭാഷകരെയാണ് ജയലളിതയ്ക്ക് വേണ്ടി അണ്ണാ ഡിഎംകെ രംഗത്തിറക്കുന്നത്. പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പനീര്‍ശെല്‍വത്തിന്റെ സത്യപ്രതിജ്ഞ ഇന്ന് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ പനീര്‍ശെല്‍വം ഗവര്‍ണറെ കണ്ട് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ കത്ത് കൈമാറിയിരുന്നു. ഗവര്‍ണര്‍ പനീര്‍ശെല്‍വത്തെ മന്ത്രിസഭ ഉണ്ടാക്കാന്‍ ക്ഷണിച്ചതായി രാജ്ഭവന്‍ അറിയിച്ചു.