1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid community spread in kerala

സംസ്ഥാനത്ത് വീണ്ടും കൊവിഡ് സമൂഹവ്യാപനം, ടിപിആർ അപകടകരമായ നിലയിൽ

Covid
സംസ്ഥാനത്തെ കൊവിഡ് സ്ഥിരീകരണ നിരക്കായി ടിപിആർ വീണ്ടും അപകടകരമായ നിലയിൽ. രോഗതീവ്രതയിലും ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വർധനവില്ലെങ്കിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ടിപിആർ 20 ശതമാനത്തിന് കൂടുതലാണ്. ഏറ്റവുമധികം ടിപിആർ എറണാകുളം ജില്ലയിലാണ്(35%). സംസ്ഥാനത്താകെ ടിപിആർ നിരക്ക് 28.25% ആണ്.
 
ലോകാരോഗ്യസംഘടനയുടെ അഭിപ്രായപ്രകാരം ടിപിആർ നിരക്ക് 5 ശതമാനത്തിൽ താഴെയാണ് വരേണ്ടത്. 10 ശതമാനത്തിൽ കൂടുതലെങ്കിൽ അത് സമൂഹവ്യാപന സൂചനയാണ്. നിലവിൽ ഇന്ത്യയിൽ 5.5 % ആണ് ടിപിആർ. ഡൽഹി കഴിഞ്ഞാൽ കേരളമാണ് ടിപിആർ കണക്കിൽ രാജ്യത്ത് മുന്നിലുള്ളത്.
 
അടുത്ത ലേഖനം
ചൂടുസമയത്ത് ക്രീമുകളും ഓയിലുകളും ഉപയോഗിക്കരുത്, കാരണം ഇതാണ്