1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain will continue in kerala

പുതിയ ന്യൂനമർദ്ദത്തിന് സാധ്യത, സംസ്ഥാനത്ത് കനത്ത മഴ തുടരും, 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളം
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മഹാരാഷ്ട്ര മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.ഇതിനെ തുടർന്ന് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
 
എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അതേസമയം നാളെയോടെ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപം കൊള്ളാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ മഴ തുടരാനാണ് സാധ്യത.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സ്വര്‍ണം വാങ്ങാനെന്നമട്ടിലെത്തി തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച