അനുബന്ധ വാര്‍ത്തകള്‍
- മദ്യം നൽകി ഭാര്യയെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു, സംഭവം തിരുവനന്തപുരത്ത്
- ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
- തെറ്റിദ്ധാരണയെങ്കിൽ തിരുത്തിയേനെ: മലപ്പുറം വിഷയത്തിൽ മനേകഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
- കാരുണ്യയെ ധനവകുപ്പ് കൈവിട്ടു; ദയാവധം ചെയ്യരുതെന്ന് ഉമ്മന്‍ ചാണ്ടി
- ആന ചരിഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ജൂണ്‍ ഏഴ് വരെ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ജൂണ്‍ ഏഴ് വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും നദീതീരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ന്യൂനമര്‍ദം പത്താം തിയതിയോടെ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ തുടര്‍ച്ചയായ മഴയുണ്ടാകും. ഈ ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ വെയിലും മഴയും കലര്‍ന്ന കാലാവസ്ഥയുണ്ടാകും.