1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Orange Yellow Alert

ന്യൂനമര്‍ദം തൊട്ടടുത്ത്, കിഴക്കന്‍ കാറ്റ് ശക്തമാകും; സംസ്ഥാനത്ത് മഴ തുടരും, ഓറഞ്ച് അലര്‍ട്ട്

Heavy Rain
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കേരള തീരത്തിനു അടുത്ത് നില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കും. കേരളത്തില്‍ നവംബര്‍ ഏഴ് വരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 
 
പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗാഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Orange Alert) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
 
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പോക്കറ്റടിച്ചിട്ട് കള്ളന്‍ വണ്ടിക്കൂലി കൊടുക്കുന്ന പോലെ; ഇന്ധനവിലയില്‍ കേന്ദ്രത്തെ പരിഹസിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍