കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കും, പസഫിക് സമുദ്രത്തില്‍ ലാനിന പ്രതിഭാസവും; നവംബറില്‍ അസാധാരണ മഴ ലഭിക്കുമെന്ന് പറയാന്‍ കാരണം ഇതാണ്

രേണുക വേണു| Last Modified ബുധന്‍, 3 നവം‌ബര്‍ 2021 (08:18 IST)

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് പുറത്തിറക്കിയ പ്രവചന പ്രകാരം നവംബര്‍ മാസത്തില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യയില്‍ ദീര്‍ഘകാല ശരാശരിയുടെ 122% മഴ ലഭിക്കാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

പസഫിക് സമുദ്രത്തില്‍ ലാനിന പ്രതിഭാസവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂട്രല്‍ IOD ( Indian Ocean Dipole )
പ്രതിഭാസവും ഈ സീസണ്‍ മുഴുവന്‍ തുടരാന്‍ സാധ്യത. സാധാരണയായി ലാനിന വര്‍ഷങ്ങളില്‍ തുലാവര്‍ഷം മഴ പൊതുവെ കുറവാണു ലഭിക്കാറുള്ളതെങ്കിലും ഇത്തവണ ആഗോള കാലാവസ്ഥ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ ( MJO)
അനുകൂല സാഹചര്യത്തിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഭൂമധ്യ രേഖയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ താപനില സാധാരണയില്‍ കൂടുതല്‍ ആയതിനാലും കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കാനുള്ള അനുകൂല സാഹചര്യം നിലനില്‍ക്കുന്നു. അതിനാല്‍ നവംബര്‍ മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :