1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain News

ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

Heavy Rain
തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന്(മെയ് 16) ശക്തമായതോ അതി ശക്തമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്രമഴക്കും സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ(മെയ് 17) മുതല്‍ മെയ് 20 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പുണ്ട്. 
 
തെക്കന്‍ ആന്‍ഡമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും ഇന്ന്(മെയ് 16) കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
അടുത്ത ലേഖനം
ഷഹനയുടെ മരണത്തിൽ ദുരൂഹത: കോഴിക്കോട്ടെ വീട്ടിൽ തൂങ്ങിമരിച്ച കയർ ഫോറൻസിക് പരിശോധിക്കും