ശക്തമായ മഴയില്‍ വൈഗ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നു; മുല്ലപ്പെരിയാറില്‍ നിന്ന് ജലമെടുക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവച്ചു

ശ്രീനു എസ്| Last Modified തിങ്കള്‍, 18 ജനുവരി 2021 (11:06 IST)
ശക്തമായ മഴയിലും മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം മൂൂലവും വൈഗ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ നിന്ന് ജലമെടുക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവച്ചു. വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.25 അടിയായിട്ടുണ്ട്. 71 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. ഇതോടെ ജാഗ്രതാ നിര്‍ദേശവും പ്രദേശവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

മുല്ലപ്പെരിയാറില്‍ നിന്ന് ജലമെടുക്കുന്നത് നിര്‍ത്തിവച്ചതോടെ വൈദ്യുതി ഉല്‍പാദനവും നിന്നിരിക്കുകയാണ്. സെക്കന്‍ഡില്‍ 767 ഘന അടി ജലമാണ് മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്. ഇത് നിര്‍ത്തിയതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുകയാണ്. 121 അടിയായിരുന്നത് 130 അടിയായി ഉയര്‍ന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :