1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala Train Routes

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു

എറണാകുളം - തിരുവനന്തപുരം, കോട്ടയം - തിരുവനന്തപുരം, ആലപ്പുഴ - തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതത്തില്‍ തടസമില്ല

Heavy Rain Kerala Train Routes
കനത്ത കാറ്റില്‍ പലയിടത്തും മരങ്ങള്‍ പാളത്തിലേക്ക് വീണു. കോട്ടയം, ആലപ്പുഴ വഴിയുള്ള  തീവണ്ടി ഗതാഗതം തടസപ്പെട്ടു.
 
തകഴിയില്‍ പാളത്തിന് കുറുകെ മരം വീണ്  കിടക്കുന്നതിനാല്‍ 06014 കൊല്ലം - ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടിരിക്കുകയാണ്. തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് തീവണ്ടികള്‍ വൈകുന്നു. 
 
കോട്ടയം വഴിയുള്ള പാലരുവി രാവിലെ ഓച്ചിറയില്‍ പിടിച്ചിട്ടിരിക്കുകയാണ്. കൊല്ലം പരവൂര്‍ ഭാഗത്തും റെയില്‍വേയില്‍ മരം വീണ് കിടക്കുന്നതായി വിവരം ഉണ്ട്.
 
ട്രാക്കില്‍ മരം വീണതിനാല്‍ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്ക് പോകുന്ന തീവണ്ടികളാണ് നിലവില്‍ വൈകുന്നത്. യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. 
 
എന്നാല്‍ എറണാകുളം - തിരുവനന്തപുരം, കോട്ടയം - തിരുവനന്തപുരം, ആലപ്പുഴ - തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതത്തില്‍ തടസമില്ല. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വിനേഷ് ഇനി തിരെഞ്ഞെടുപ്പ് ഗോദയിലേക്കോ? താരത്തിന് പിന്നാലെ രാഷ്ട്രീയ പാർട്ടികൾ