1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain kerala news

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

Rain
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. നാളെ മൂന്ന് ജില്ലകളില്‍ എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം കടലോരമേഖലയില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
 
ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി 10മണിവരെയാണ് ഇടിമിന്നലിനുള്ള സാധ്യതയുള്ളത്. അതേസമയം കഴിഞ്ഞ 35 വര്‍ഷത്തിനിടെ കോട്ടയം ജില്ലയില്‍ റെക്കോര്‍ഡ് മഴയാണ് ജനുവരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി ഒന്നുമുതല്‍ ഏഴുവരെയുള്ള കണക്കാണിത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍