1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain kerala april 12

കനത്ത മഴ: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Heavy Rain
കനത്ത മഴമൂലം സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
 
കൂടാതെ ഏപ്രില്‍ 13ന് വയനാടും യെല്ലോ അലര്‍ട്ടാണ്. 14ന് ഇടിമിന്നലിനുള്ള മുന്നറിയിപ്പുണ്ട്. കൂടാതെ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിനുള്ള സാധ്യതയുള്ളത്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മന്‍സൂര്‍ കൊലക്കേസിലെ പ്രതിയുടെ മരണം: രതീഷിന്റെ മുഖത്തും ആന്തരിക അവയവങ്ങള്‍ക്കും മരണത്തിനു മുന്‍പ് ക്ഷതമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്