1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala

മഴ ശക്തം: സംസ്ഥാനത്ത് ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Heavy Rain
കനത്ത മഴയെ തുടര്‍ന്ന് ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം മറ്റുജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് മഴ. വടക്കന്‍ തമിഴ്‌നാട് തീരത്തുള്ള ന്യൂനമര്‍ദ്ദത്തിന്റേയും ബംഗാള്‍ ഉല്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദവും മഴയുടെ ആക്കം കൂട്ടുന്നു. കേരള തീരത്ത് 50 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കാമെന്ന് മുന്നറിയിപ്പുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഹൈറേഞ്ച് മേഖലയില്‍ മഴ കുറഞ്ഞു, ഇടുക്കി ഡാം ഉടന്‍ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി