മഴയ്‌ക്ക് ശമനമില്ല; വയനാട്ടിൽ റെഡ്‌ അലേർട്ട് പ്രഖ്യാപിച്ചു

മഴയ്‌ക്ക് ശമനമില്ല; വയനാട്ടിൽ റെഡ്‌ അലേർട്ട് പ്രഖ്യാപിച്ചു

വയനാട്| Rijisha M.| Last Modified വ്യാഴം, 9 ഓഗസ്റ്റ് 2018 (14:33 IST)
വയനാട്ടില്‍ ശക്തമായ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു. മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ജില്ല ഒറ്റപ്പെട്ടിരിക്കുകയാണ്. രണ്ട് ദിവസങ്ങളിലായി 398.71 എം എം മഴയാണ് വയനാട്ടില്‍ പെയ്തത്.

മഴ കനത്തതോടെ ജില്ലയിൽ പലയിടങ്ങളിലും പുഴകൾ കരകവിഞ്ഞു. വൈത്തിരിയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു വീട്ടമ്മ മരിച്ചു. വാഹനങ്ങൾ താമരശ്ശേരി ചുരത്തിൽ കുടുങ്ങിയതോടെ നിരവധി യാത്രക്കാരും ചുരത്തിൽ കുടുങ്ങിയിരിക്കുകയാണ്. ചുരത്തില്‍ മണ്ണിടിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനാല്‍ വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തി വിടുന്നത്.

പുഴകളിലും തോടുകളിലും ഒരു കാരണവശാലും ഇറങ്ങരുതെന്നും യാത്രകള്‍ പരമാവധി പരിമിതപ്പെടുത്തണമെന്നുമടക്കം കര്‍ശന നിര്‍ദേശങ്ങളാണ് റെഡ് അലര്‍ട്ടില്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറിതാമസിക്കാന്‍ മടിക്കരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :