ദുരിതം വിതച്ച് മഴ; ഇതുവരെ തുറന്നത് 22 ഡാമുകൾ

ദുരിതം വിതച്ച് മഴ; ഇതുവരെ തുറന്നത് 22 ഡാമുകൾ

Rijisha M.| Last Modified വ്യാഴം, 9 ഓഗസ്റ്റ് 2018 (14:17 IST)
ശക്തമായതിനെത്തുടർന്ന് സംസ്ഥാനത്തെ 22 അണക്കെട്ടുകൾ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത്. അണക്കെട്ടുകൾ തുറക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങൾ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസം കൂടി കേരളത്തിൽ തുടരും എന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലും ഉരുൾപൊട്ടലും ഉണ്ടായി. പാലക്കാട്, വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉരുൾപൊട്ടി.

കൊച്ചി–ധനുഷ്കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടു. മലമ്പുഴ അണക്കെട്ടിനു സമീപം ഉരുൾപൊട്ടിയതിനു പിന്നാലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ സൈന്യത്തിന്റെ സേവനം തേടി. ദേശീയ ദുരന്തനിവാരണസേന കോഴിക്കോട്ടെത്തി. സംസ്ഥാനത്ത് ഇതുവരെ 20 മരണം ഉണ്ടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :