1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain in Kerala

കേരളത്തില്‍ ഇന്നുമുതല്‍ ശക്തമായ മഴ; ഈ ജില്ലകളില്‍ മുന്നറിയിപ്പ്

Heavy Rain in Kerala
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി. ഇന്നുമുതല്‍ പല ജില്ലകളിലും ശക്തമായ മഴ ലഭിക്കും. മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്തും ഇന്നും നാളെയും ശക്തമായ മഴ ലഭിക്കുക. 
 
ഇന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 
 
ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അറിയിപ്പ്: പെന്‍ഷന്‍ മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി