1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fake Certificate K Vidhya

വ്യാജരേഖാ കേസ്: കെ വിദ്യയ്ക്ക് ജാമ്യം അനുവദിച്ചു

Fake Certificate
വ്യാജരേഖാ കേസില്‍ മുന്‍ എസ്എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് ജാമ്യം അനുവദിച്ചു. മണ്ണാര്‍കാട് എസ് സി, എസ്ടി കോടതി ഉപാധികളേടെയാണ് ജാമ്യം അനുവദിച്ചത്. കേസ് നടക്കുമ്പോള്‍ സംസ്ഥാനം വിട്ടുപോകാനും സാക്ഷികളെ ബന്ധപ്പെടാനും പാടില്ലെന്നാണ് ഉപാധി. കൂടാതെ പാസ്‌പോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകാനും നിര്‍ദേശമുണ്ട്.
അടുത്ത ലേഖനം
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് കാലവർഷം ശക്തമാകും