അനുബന്ധ വാര്‍ത്തകള്‍
- ഒറ്റ ദിവസം 52,123 പേർക്ക് രോഗബാധ, 775 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷത്തിലേയ്ക്ക്
- കശുവണ്ടി ഫാക്ടറികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കും
- ആഗസ്റ്റ് 20 വരെ കനത്ത മഴ ലഭിയ്ക്കുമെന്ന് മുന്നറിയിപ്പ്, കേരളം വീണ്ടും പ്രളയ ഭീതിയിൽ
- കസ്റ്റംസിനെ വിളിച്ചിട്ടില്ല, സ്വപ്നയുടെ വീട്ടിൽ നടത്തിയ പാർട്ടികളിൽ പങ്കെടുത്തത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ: ശിവശങ്കറുടെ മൊഴി
- കണ്ണൂര്‍ ജില്ലയില്‍ പുതിയതായി 13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണായി
സംസ്ഥാനത്തെ മലയോര മേഖലയില്‍ മഴ ശക്തം; ഇന്ന് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്തെ മലയോര മേഖലയില്‍ മഴ ശക്തം. ഇന്ന് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ സായുധ പൊലീസ് സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുകയെന്ന് ഡി ജി പി വ്യക്തമാക്കി. മുന്നറിയിപ്പ് നല്‍കിയിട്ടുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.