കനത്ത മഴ നാളെയും തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്

വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

തുമ്പി എബ്രഹാം| Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (12:18 IST)
സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ഭാഗമായുളള ശക്തമായ മഴയെ തുടര്‍ന്ന് പല ജില്ലകളിലും വെളളപ്പൊക്കം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളില്‍ പലയിടത്തും വെളളം പൊങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.

വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുളള ജില്ലകളില്‍ തിങ്കളാഴ്ച ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്
എന്നി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുളളത്. ചൊവ്വാഴ്ച
കണ്ണൂര്‍, കാസര്‍കോട് ഒഴികെയുളള എല്ലാ ജില്ലകളിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :