തുമ്പി എബ്രഹാം|
Last Modified ശനി, 19 ഒക്‌ടോബര്‍ 2019 (07:52 IST)
സംസ്ഥാനത്ത് തുലാവര്‍ഷം കനത്തതോടെ ജില്ലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. 14 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
ഒറ്റതിരിഞ്ഞ് ശക്തമായ മഴയക്കാണ് സാധ്യത. 22 വരെ മഴ തുടരും. തുലാവര്‍ഷം ശക്തിപ്പെട്ടതോടെ കാറ്റിന്റെ വേഗതയും കൂടി. ശക്തമായ ഇടിയ്ക്കും മിന്നലിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത കൂടുന്നതിനാല്‍ കേരള തീരത്തു മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.