അനുബന്ധ വാര്‍ത്തകള്‍
- വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴ; യെല്ലോ അലർട്ട്
- സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ശനിയാഴ്ച ആറും ഞായറാഴ്ച നാലും ജില്ലകളിൽ യെല്ലോ അലർട്ട്
- മഴ ഇന്നും കനക്കും; ഇടുക്കിയിൽ യെല്ലോ അലർട്ട്; കൊച്ചിയിൽ വ്യാപക മഴ
- വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നലിന് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
കനത്ത മഴയ്ക്കും കാറ്റിനും സാധ്യത: ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം
ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി ബുധനാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലെർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി ബുധനാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലെർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. 65 കി.മീ വേഗതയിൽ വരെ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ രണ്ടു ദിവസത്തേക്ക് തമിഴ്നാട്, പോണ്ടിച്ചേരി തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലെർട്ട് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം പത്തനംതിട്ട, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.