1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain expected in kerala

വെള്ളിയാഴ്‌ച്ച വരെ ശക്തമായ മഴ, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ
തിരുവനന്തപുരം: ഒരു ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യത. സെപ്‌റ്റംബർ നാലുവരെ വിവിധ ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
 
ഇടുക്കിയിൽ ചൊവ്വാഴ്‌ച്ചയും,വ്യാഴാഴ്‌ച്ചയും ശക്തമായ മഴയുണ്ടാകും. ബുധനാഴ്‌ച്ച വയനാടും, വെള്ളിയാഴ്‌ച്ച മലപ്പുറത്തും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് വ്യക്തമാക്കി. ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള,ലക്ഷദ്വീപ് തീരങ്ങളിൽ മണികൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ലേഖനം
കണ്ണൂരില്‍ 47 ലക്ഷത്തിന്റെ സ്വര്‍ണ്ണ വേട്ട