ഉച്ചയോടെ കാലാവസ്ഥ മാറും; ശക്തമായ മഴയ്ക്ക് സാധ്യത, ഇരുട്ട് മൂടിയ അന്തരീക്ഷം

രേണുക വേണു| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (11:00 IST)

Kerala Weather: ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴ കിട്ടും. ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

കഴിഞ്ഞ ദിവസങ്ങളുടേതിന് സമാനമായി ഉച്ചയോടെ മഴ ശക്തി പ്രാപിക്കും. പുലര്‍ച്ചെ വരെ മഴ തുടരാന്‍ സാധ്യത ഉണ്ട്. ഉച്ചയോടെ അന്തരീക്ഷം മേഘാവൃതമാകും. ഇടിവെട്ടിനും മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ കോമോരിന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഈര്‍പ്പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം. ആന്‍ഡമാന്‍നും ശ്രീലങ്കയ്ക്കും മുകളിലുള്ള ചക്രവാതച്ചുഴികളും മഴയ്ക്ക് കാരണമാകും. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :