അനുബന്ധ വാര്‍ത്തകള്‍
- കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ഭൂചലനം!
- ചക്രവാതച്ചുഴി ഇന്ന് രൂപപ്പെട്ടേക്കും; വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് നടുറോഡില്‍ മര്‍ദ്ദനം
- ചക്രവാതച്ചുഴി; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു സാധ്യത
- കേരളത്തില്‍ അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
കൊല്ലം ജില്ലയില്‍ പലയിടത്തും നേരിയ ഭൂചലനം
കൊല്ലം ജില്ലയില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 11.41 ഓടെ പത്തനാപുരം, നിലമേല്‍, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചമുതല്‍ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. രാത്രി മഴ തോര്‍ന്ന ശേഷം 11.37 നും 11.41 നും ഇടക്കായിരുന്നു ഭൂചലനം ഉണ്ടായത്. ഇതിന്റെ വ്യാപ്തി എത്രയുണ്ട് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടുന്ന സാഹചര്യം ഉണ്ടായി.