Rain Alert Kerala: കേരളത്തിൽ മഴ ശക്തമാകും, ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട്, 5 ജില്ലകളിൽ യെല്ലോ

അഭിറാം മനോഹർ| Last Modified വെള്ളി, 5 ജനുവരി 2024 (14:46 IST)
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഇതിനെ തുടർന്ന് വകുപ്പ് ഓറഞ്ച്,യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രാചിക്കപ്പെട്ടിരിക്കുന്നത്.

വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്ന മഞ്ഞ അലർട്ട് ഇങ്ങനെ

05-01-2024 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
06-01-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
07-01-2024 : ഇടുക്കി, എറണാകുളം, പാലക്കാട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :