അനുബന്ധ വാര്‍ത്തകള്‍
- നവകേരളയാത്ര കാണാൻ എത്തിയത് കറുപ്പ് ചുരിദാറിൽ, പോലീസ് 7 മണിക്കൂർ തടഞ്ഞുവെച്ചതിൽ നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയിൽ
- ശബരിമലയില്‍ നാളികേരം എറിയുന്നതിനിടെ തീര്ത്ഥാടകന് പരിക്ക്
- Male Infertility: ദിവസവും മദ്യപിക്കാറുണ്ടോ? പുരുഷന്മാരില് വന്ധ്യതയ്ക്ക് സാധ്യത
- തിരുവനന്തപുരത്ത് ഒന്നരവയസുള്ള ആണ്‍കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റില്‍ എറിഞ്ഞ് കൊല്ലപ്പെടുത്തി
- മമ്മൂട്ടിയുടെ 'കാതല്‍' ആമസോണ്‍ പ്രൈമില്‍, സ്ട്രീമിങ് ആരംഭിച്ചത് ഇന്ത്യക്ക് പുറത്ത്
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു ഇടുക്കി, പാലക്കാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും; തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.