വിഷക്കായ കഴിച്ച വിവരം ഡോക്ടറോടോ വീട്ടുകാരോടോ പറഞ്ഞില്ല; ആലപ്പുഴയില്‍ 14 കാരി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 25 ജൂലൈ 2023 (10:05 IST)
ആലപ്പുഴയില്‍ വിഷക്കായ കഴിച്ച് 14 കാരി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരി സ്വദേശിനി വീണയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ വിഷക്കായ കഴിച്ച വിവരം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല. ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് വരുകയായിരുന്നു. എന്നാല്‍ പിന്നാലെ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഒടുവില്‍ വിഷക്കായ കഴിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരണപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :