അനുബന്ധ വാര്‍ത്തകള്‍
- അതിരപ്പിള്ളിയില്‍ ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ എട്ടുവയസുകാരന്‍ മുങ്ങി മരിച്ചു
- തൊടുപുഴയില്‍ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ചു
- അതിന് വഴങ്ങാത്തതിനാല്‍ ഒരുപാട് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല, നടന്മാരും സംവിധായകരും തന്നോട് തുറന്ന് ചോദിച്ചിരുന്നുവെന്ന് മാളവിക ശ്രീനാഥ്
- സഹിക്കാന്‍ പറ്റാത്ത ചൂട്, ആഹാരത്തില്‍ അതീവ ശ്രദ്ധവേണം
- തമ്പാനൂരിലെ ഗുണ്ടാ ആക്രമണത്തില്‍ ആറ് പേര് പിടിയില്‍
കേരളത്തില്‍ വരുംദിവസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്; ഈ ജില്ലകളിലുള്ളവര്‍ സൂക്ഷിക്കണം
കേരളത്തില്‍ വരുംദിവസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാമെന്നും കോട്ടയം, കോഴിക്കോട് ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്നും അറിയിപ്പിലുണ്ട്.
കേരളത്തില്‍ ചൂട് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ പകല്‍ 11 മണിമുതല്‍ മുതല്‍ മൂന്നുമണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.