അഭിറാം മനോഹർ|
Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (21:07 IST)
സംസ്ഥാനത്തെ സ്കൂളുകളുടെ സമയക്രമം മാറ്റാൻ ഖാദർ കമ്മിറ്റിയുടെ ശുപാർശ. രാവിലെ എട്ടുമണി മുതൽ ഒരു മണിവരെയായിരിക്കണം ക്ലാസ് ടൈം എന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശയിലുള്ളത്.
രാവിലെയാണ് പഠനത്തിന് ഏറ്റവും അനുകൂലമെന്നും ഒരു മണിക്ക് ശേഷം പാഠ്യേതര പ്രവർത്തനത്തിന് ഉപയോഗിക്കാമെന്നും ശുപാർശയിൽ പറയുന്നു. ടിടിസി, ബിഎഡ് കോഴ്സുകൾക്ക് പകരം അഞ്ച് വർഷം കാലാവധിയുള്ള മാസ്റ്റേഴ്സ് ഡിഗ്രിയാണ് ഉചിതമെന്നും റിപ്പോർട്ടിൽ പറയുന്നു.