അഭിഭാഷകനെ മർദ്ദിച്ച സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (19:19 IST)
കൊല്ലം: കരുനാഗപ്പള്ളിയിലെ അഭിഭാഷകനെ മർദ്ദിച്ച സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ലഭിച്ചു. കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, എസ്.ഐ അലോഷ്യസ് അലക്‌സാണ്ടർ, ഗ്രേഡ് എസ്.ഐ ഫിലിപ്പോസ്, സി.പി.ഓ അനൂപ് എന്നിവരെയാണ് എ.ഡി.ജി.പി വിജയ് സാഖറെ സസ്‌പെൻഡ് ചെയ്തു ഉത്തരവിറക്കിയത്.

അഭിഭാഷകനെ മർദ്ദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ആക്ഷൻ വേണമെന്ന് കൊല്ലം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒമ്പതു ദിവസങ്ങളായി കോടതി ബഹിഷ്കരിച്ചു സമരം നടത്തിയിരുന്നു. തുടർന്ന് വിവിധ ചർച്ചകൾക്ക് ശേഷം മന്ത്രി പി.രാജീവ് ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സസ്‌പെൻഷൻ ഓർഡർ ഇറക്കിയത്. ആദ്യം ആരോപണ വിധേയരായവർ കമ്മീഷണർ ഓഫീസിലേക്ക് മാറ്റുന്ന ഉത്തരവാണ് ഇറക്കിയത്. എന്നാൽ സസ്‌പെൻഷൻ തന്നെ വേണമെന്ന് ആവശ്യപ്പെട്ടു അഭിഭാഷകർ സമരം തുടരുമയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം സസ്‌പെൻഷൻ ഓർഡർ കറക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :