1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Hartal announced by Sabarimala Karmmasamithi

യുവതികളുടെ ശബരിമല ദർശനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താൽ

യുവതികളുടെ ശബരിമല ദർശനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താൽ

ശബരിമല
ശബരിമലയിൽ യുവതികൾ കയറിയതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി - യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ രംഗത്ത്. കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതികള്‍ ഇന്ന് രാവിലെയാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങളുടെ തുടക്കം. 
 
വാർത്തകൾ സത്യമാണെന്ന് വ്യക്തമായതോടെ നട അടച്ച് ശുദ്ധികലശവും നടത്തി. ഒരു മണിക്കൂര്‍ നീണ്ട ശുദ്ധക്രിയയ്ക്ക് ശേഷമാണ് വീണ്ടും നട തുറന്നത്. അതേസമയം, ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തു.
 
ശബരിമല കര്‍മസമിതിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അടുത്ത ലേഖനം
നാളെ കടകൾ തുറക്കും, ഹർത്താലുമായി സഹകരിക്കില്ല: വ്യാപാര വ്യവസായി ഏകോപന സമിതി