തിരുവനന്തപുരം|
VISHNU.NL|
Last Modified ചൊവ്വ, 2 ഡിസംബര്‍ 2014 (15:51 IST)
ഹാരിസണ്‍ മലയാളം കോര്‍പ്പറേഷന്‍ നിയം വിരുദ്ധമായി കൈവശം വച്ചിരുന്ന 30,000 ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ 29,185 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനു മുന്നോടി സ്‌പെഷ്യല്‍ ഓഫീസര്‍ എ.രാജമാണിക്യം കമ്പനിക്ക് ഫോം സി നോട്ടീസ് നല്‍കി.
ഭൂമി കൈവശം വച്ച് അനുഭവിക്കാന്‍ ഹാരിസണ്‍ മലയാളം കമ്പനിക്ക് നിയമപരമായി അവകാശമില്ല എന്ന് രേഖകള്‍ സഹിതം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടത് കേരളത്തെ രാഷ്ട്രീയമായി പിടിച്ചുകുലുക്കിയിരുന്നു. നിരവധി വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ ഭുമി ഇപ്പോള്‍ ഏറ്റെടുക്കുന്നത്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഹാരിസണ്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂമിയെ കുറിച്ച് പഠിച്ച മുന്‍ അഡീ.ചീഫ് സെക്രട്ടറി നിവേദിത പി.ഹരന്റെ റിപ്പോര്‍ട്ടും നടപടിയുമായി മുന്നോട്ടുപോകാന്‍ദ സര്‍ക്കാരിന് എല്ലാ സഹായവും നല്‍കുന്നതായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും മാറിയതോടെ ഇതുസംബന്ധിച്ച ഉത്തരവില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഒപ്പുവയ്ക്കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.