തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 18 നവംബര്‍ 2014 (14:05 IST)
ബാര്‍ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ വിഷയത്തില്‍ അപ്പീല്‍ നല്‍കാന്‍ കൂടുതല്‍ സമയം അനുവധിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതിനാല്‍ ബാറുടമകളുടെ അപ്പീല്‍ പരിഗണിക്കുന്നത് നവംബര്‍ 25 ലേക്ക് മാറ്റിവെച്ചു.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്ന കാര്യം വ്യക്തമാക്കിയത്. ഈ മാസം ഒന്നിനാണ് ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് വന്നത്. വിധിയെ
ചോദ്യം ചെയ്യുമെന്ന് എക്സൈസ് മന്ത്രി കെ ബാബു വ്യക്തമാക്കിയിരുന്നു. ഈ മാസം നാലാം തിയതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അഡ്വക്കറ്റ് ജനറല്‍ കെപി ദണ്ഡപാണി ഡിവിഷന്‍ ബെഞ്ചിനെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സര്‍ക്കാരിനെതിരെ വിധി വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും അപ്പീല്‍ നല്‍കാതിരുന്ന സര്‍ക്കാരിനെതിരെ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വ്യക്തമാക്കിയത്. അതിനിടയ്ക്ക് ത്രീ സ്റ്റാര്‍ ബാറുകള്‍ പൂട്ടാനുളള നിര്‍ദേശം ശരിവെച്ചതിനെതിരെ ബാറുടമകള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും ഒരുമാസത്തെ സ്റ്റേ സമ്പാദിക്കുകയും ചെയ്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.